തൂത്തുക്കുടി വെടിവയ്പിനെ കുറിച്ചുളള വിവാദ പരാമർശം: രജനീകാന്തിന് സമൻസ് 

തൂ​ത്തു​ക്കു​ടി വെ​ടി​വ​യ്പി​നെ കുറിച്ച് വിവാ​ദ പരാമർശം നടത്തിയ  ന​ട​ൻ ര​ജ​നീ​കാ​ന്തി​ന് സ​മ​ൻ​സ്
തൂത്തുക്കുടി വെടിവയ്പിനെ കുറിച്ചുളള വിവാദ പരാമർശം: രജനീകാന്തിന് സമൻസ് 
Updated on
1 min read

ചെ​ന്നൈ: തൂ​ത്തു​ക്കു​ടി വെ​ടി​വ​യ്പി​നെ കുറിച്ച് വിവാ​ദ പരാമർശം നടത്തിയ  ന​ട​ൻ ര​ജ​നീ​കാ​ന്തി​ന് സ​മ​ൻ​സ്. സം​ഭ​വ​ത്തെ കുറിച്ച് അ​ന്വേ​ഷി​ക്കു​ന്ന ജ​സ്റ്റീ​സ് അ​ർ​ജു​ന ജ​ഗ​ദീ​ശ​ൻ സ​മി​തി മു​മ്പാ​കെ​യാ​ണ് ര​ജ​നീകാന്ത് ഹാ​ജ​രാ​കേ​ണ്ട​ത്.

 പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കി​ട​യി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ സാ​മൂ​ഹി​ക വി​രു​ദ്ധ​രാ​ണ് തൂ​ത്തു​ക്കു​ടി​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും ഇ​ത്ത​ര​ക്കാ​രെ ഉ​രു​ക്കു മു​ഷ്ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്ത​ണ​മെ​ന്നു​മു​ള്ള ര​ജ​നി​യു​ടെ പ​രാ​മ​ർശം വി​വാ​ദ​മാ​യിരുന്നു. പൊലീസിനെ അ​ങ്ങോ​ട്ട് ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്നം തു​ട​ങ്ങി​യ​തെ​ന്നും എ​ല്ലാ​ത്തി​നും സ​മ​ര​വു​മാ​യി​റ​ങ്ങി​യാ​ൽ ത​മി​ഴ്നാ​ട് ശ​വ​പ്പ​റ​മ്പാ​യി മാ​റു​മെ​ന്നുമുളള  ര​ജ​നീയുടെ പ്രസ്താവനയാണ് വിവാദമായത്. ഇതിൽ വിശദീകരണം തേടിയാണ് രജനീകാന്തിന് സമൻസ് അയച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com