തെളിവില്ല; ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച പെ​ഹ്‌​ലുഖാ​നെ​തി​രായ പശുക്കടത്ത് കേസ് ഹൈക്കോടതി തള്ളി

തെളിവില്ല; ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച പെ​ഹ്‌​ലുഖാ​നെ​തി​രായ പശുക്കടത്ത് കേസ് ഹൈക്കോടതി തള്ളി

ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട പെ​ഹ്‌​ലുഖാ​നെ​തി​രെ ചു​മ​ത്തി​യി​രു​ന്ന പ​ശു​ക്ക​ട​ത്ത് കേ​സ് രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി ത​ള്ളി
Published on

ജ​യ്പു​ര്‍: ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട പെ​ഹ്‌​ലുഖാ​നെ​തി​രെ ചു​മ​ത്തി​യി​രു​ന്ന പ​ശു​ക്ക​ട​ത്ത് കേ​സ് രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി ത​ള്ളി. ജ​സ്റ്റി​സ് പ​ങ്ക​ജ് ഭ​ണ്ഡാ​രി​യു​ടെ ബെ​ഞ്ചാണ് കേസ് തള്ളിയത്. പ​ശു​ക്ക​ട​ത്തി​ന് തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി.

കൊ​ല്ല​പ്പെ​ട്ട പെ​ഹ്‌​ലുഖാ​ന്‍, അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ട് മ​ക്ക​ൾ, വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ കേ​സാ​ണ് കോ​ട​തി ത​ള്ളി​യ​ത്. 2017 ഏ​പ്രി​ലി​ലാ​ണ് ആ​ല്‍​വാ​റി​ല്‍ ക്ഷീ​ര​ ക​ര്‍​ഷ​ക​നാ​യ പെ​ഹ്‌​ലുഖാ​നെ പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ആ​ള്‍​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്. മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ പ​ശു​ക്ക​ളെ ക​ട​ത്തി​യെ​ന്ന് കാ​ണി​ച്ചാ​യി​രു​ന്നു പെഹ്‌ലുഖാനെതിരെ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഗു​രു​ത​ര​മാ​യി പ​രുക്കേ​റ്റ പെ​ഹ്‌​ലുഖാ​ന്‍ മൂ​ന്ന് ​ദി​വ​സ​ത്തി​നു​ ശേ​ഷം മ​രിച്ചു. സം​ഭ​വ​ത്തി​ല്‍ പെ​ഹ്‌​ലുഖാ​നെ ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ങ്കി​ലും ഇ​വ​രെ പി​ന്നീ​ട് കോ​ട​തി വി​ട്ട​യി​ച്ചി​രു​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com