തൊഴിലവസരങ്ങളും വരുമാനവും വര്‍ധിപ്പിക്കുന്ന ബജറ്റ്; നിര്‍മ്മലയെ അഭിനന്ദിച്ച് മോദി 

തൊഴിലവസരങ്ങളും വരുമാനവും വര്‍ധിപ്പിക്കുന്ന ബജറ്റ്; നിര്‍മ്മലയെ അഭിനന്ദിച്ച് മോദി 

കേന്ദ്രബജറ്റ് വരുമാനവും നിക്ഷേപവും വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Published on

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് വരുമാനവും നിക്ഷേപവും വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപഭോഗവും ആവശ്യകതയും വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംനേടിയിട്ടുണ്ട്. ധനകാര്യമേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരുന്നതാണ് ബജറ്റെന്നും മോദി പറഞ്ഞു. 

നിലവിലെ രാജ്യത്തിന്റെ ആവശ്യകതകളും പ്രതീക്ഷകളും നിറവേറ്റുന്നതാണ് ബജറ്റെന്ന് മോദി പറഞ്ഞു. 100 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുമെന്ന നിര്‍ദേശം ടൂറിസം മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരും. കുറഞ്ഞ നിക്ഷേപത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതാണ് ബജറ്റെന്നും മോദി പറഞ്ഞു.

കാര്‍ഷികം, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതികവിദ്യ, വസ്‌ത്രോല്‍പ്പന്നം എന്നി മേഖലകള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഈ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയതെന്നും മോദി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമനെയും സംഘത്തെയും മോദി അഭിനന്ദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com