ദർശനത്തിനായി മന്ത്രി ക്യൂ നിന്നില്ല; ചോദ്യം ചെയ്ത് പെൺകുട്ടി; ക്ഷമാപണം

ക്യൂവിൽ നിൽക്കാതെ ക്ഷേത്ര ദർശനം നടത്തിയ കർണാടക ആഭ്യന്തര മന്ത്രിയെ ഉപദേശിച്ച് കോളജ് വിദ്യാർഥിനി
ദർശനത്തിനായി മന്ത്രി ക്യൂ നിന്നില്ല; ചോദ്യം ചെയ്ത് പെൺകുട്ടി; ക്ഷമാപണം
Updated on
1 min read

വിജയപുര: ക്യൂവിൽ നിൽക്കാതെ ക്ഷേത്ര ദർശനം നടത്തിയ കർണാടക ആഭ്യന്തര മന്ത്രിയെ ഉപദേശിച്ച് കോളജ് വിദ്യാർഥിനി. മന്ത്രിയായതിനാൽ ക്യൂവിൽ നിൽക്കാതെ ദർശനം നടത്തരുതെന്നായിരുന്നു പെൺ‌കുട്ടി മന്ത്രിക്ക് നൽകിയ ഉപദേശം. വിജയപുരയിലെ അമരഗാനദീശ്വര ശിവ ക്ഷേത്രത്തിൽ ശിവരാത്രി ദിവസമായ തിങ്കളാഴ്ച ദർശനത്തിനെത്തിയ മന്ത്രി എംബി പട്ടേലിനായിരുന്നു ഉപ​ദേശം ലഭിച്ചത്.

മഹാശിവരാത്രി ആയതിനാൽ ക്ഷേത്രത്തിൽ തിരക്ക് അധികമായിരുന്നു. നൂറോളം ആളുകളാണ് ദർശനത്തിനായി ക്യൂവിൽ നിന്നിരുന്നത്. ഇതിനിടയിൽ ക്യൂ നിൽക്കുന്നവരെ മറികടന്ന് മന്ത്രി ദർശനം നടത്തുകയായിരുന്നു. ഇത് കണാനിടയായ ക്യൂവിൽ നിൽക്കുകയായിരുന്ന പെൺകുട്ടി മന്ത്രിയുടെ അടുത്തേക്ക് പോകുകയും ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. നിങ്ങൾ മന്ത്രിയായിരിക്കാം, പക്ഷെ ഞങ്ങളെ പോലെ നിങ്ങളും ക്യൂവിൽ നിൽക്കണം. പ്രത്യേക പരിചരണം വേണമെന്ന് പ്രതീക്ഷിക്കരുതെന്നായിരുന്നു പെൺകുട്ടി  മന്ത്രിയോട് പറഞ്ഞത്. 

എന്തുകൊണ്ടാണ് ക്യൂവിൽ നിൽക്കാതെ പെട്ടെന്ന് ദർശനം നടത്തിയതെന്ന് മന്ത്രി പെൺകുട്ടിയോട് വിശദീകരിച്ചു. മന്ത്രി പെൺ‌കുട്ടിയോട് മാപ്പ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com