നടുറോഡില്‍ ബൈക്കിലെത്തി മാധ്യമപ്രവര്‍ത്തകയുടെ മൊബൈല്‍ തട്ടിപ്പറിച്ച് മോഷ്ടാക്കള്‍ (വീഡിയോ)

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്ന മോഷ്ടാക്കളുടെ ദൃശ്യം പുറത്ത്
നടുറോഡില്‍ ബൈക്കിലെത്തി മാധ്യമപ്രവര്‍ത്തകയുടെ മൊബൈല്‍ തട്ടിപ്പറിച്ച് മോഷ്ടാക്കള്‍ (വീഡിയോ)
Updated on: 
1 min read

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്ന മോഷ്ടാക്കളുടെ ദൃശ്യം പുറത്ത്. ഓഖ്‌ലയിലാണ് സംഭവം നടന്നത്. നടന്നുപോകുന്ന മാധ്യമപ്രവര്‍ത്തയുടെ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേര്‍ ഫോണ്‍ തട്ടിപ്പറിച്ചു പോകുന്നതിന്റെ സിസി ടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഇവരുടെ പിന്നാലെ മാധ്യമപ്രവര്‍ത്തക ഓടുന്നതിന്റെ ദൃശ്യവും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 

കഴിഞ്ഞദിവസം മറ്റൊരു മാധ്യമപ്രവര്‍ത്തകയുടെ മൊബാല്‍ ഫോണും ഡല്‍ഹിയില്‍ മോഷണം പോയിരുന്നു. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്നു ഇവരുടെ മൊബൈല്‍ ഫോണ്‍ ബൈക്കിലെത്തിയ സംഘം കവരുകയായിരുന്നു. ആക്രണത്തില്‍ ഓട്ടോയില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്കേറ്റിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com