'നന്ദി, മമ്മുക്ക'- മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

'നന്ദി, മമ്മുക്ക'- മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി
'നന്ദി, മമ്മുക്ക'- മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി
Updated on
1 min read

ന്യൂ‍ഡൽഹി: ദീപം തെളിയിക്കാനുള്ള ആഹ്വാനത്തിന് പിന്തുണ നൽകിയ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമ്മൂട്ടിയുടെ വീഡിയോ പങ്കിട്ടാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നന്ദി പറഞ്ഞത്. 

'നന്ദി, മമ്മുക്ക. ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള  നിങ്ങളെപ്പോലുള്ളവരുടെ ഹൃദയംഗമമായ ആഹ്വാനമാണ് കോവിഡ് 19ന് എതിരായ പോരാട്ടത്തിൽ നമ്മുടെ രാജ്യത്തിന് വേണ്ടത്'- എന്ന കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കോവിഡെന്ന മഹാ വിപത്തിനെതിരെ നമ്മുടെ നാട് ഒറ്റെക്കെട്ടായി ഒറ്റ മനസോടെ എല്ലാ കഷ്ട നഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എല്ലാ പിന്തുണകളും ആശംസകളും നേരുന്നതായി മമ്മൂട്ടി ഫെയ്സ്ബുക്ക് പേജിലിട്ട വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. 

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കാനാണ് പ്രതീകാത്മകമായി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരം ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ചിരാതുകള്‍, മെഴുകുതിരികള്‍, ടോര്‍ച്ച്, മൊബൈല്‍ ഫ്‌ലാഷ് ലൈറ്റ് എന്നിവ തെളിയിക്കാമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഒന്നിച്ച് തെളിയുന്ന വെളിച്ചത്തില്‍, ആ തേജസില്‍ എല്ലാവരുടേയും ഉള്ളില്‍ ഐക്യത്തിന്റെ വെളിച്ചം നിറയുമെന്നും ഒറ്റക്കാണ് എന്ന തോന്നല്‍ ദൂരീകരിക്കപ്പെടുമെന്നുമാണ് ദീപം തെളിയിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

IAF Official's Wife Alleges Rape, Forced Conversion. 2 Arrested, Cleric On Run
WhatsApp status exposes Rs 2 crore plot to kill Belagavi man
Rahul Gandhi MK Stalin
Chatisgarh CM
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com