നമസ്‌തേ ട്രംപിനായി ചേരികള്‍ ഒഴിപ്പിക്കുന്നു, 45 കുടുംബങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം ഒഴിഞ്ഞുപോവാന്‍ നോട്ടീസ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അഹമ്മദാബാദിലെ ചേരിനിവാസികളെ ഒഴിപ്പിക്കാന്‍ ശ്രമം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അഹമ്മദാബാദിലെ ചേരിനിവാസികളെ ഒഴിപ്പിക്കാന്‍ ശ്രമം. ചേരികളെ മറയ്ക്കുന്നതിന് മതില്‍ നിര്‍മിക്കാനുള്ള നീക്കം വിവാദമായതിനെത്തുടര്‍ന്നാണ് ഇവിടെ താമസിക്കുന്നവര്‍ക്ക് ഒഴിഞ്ഞുപോവാന്‍ നഗരസഭാ അധികൃതര്‍ നോട്ടീസ് നല്‍കിയത്.

ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാനാണ് അഹമ്മദാബാദ് കോര്‍പ്പറേഷന്‍ നോട്ടിസ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദിലെ 45 കുടുംബങ്ങള്‍ക്കാണ് ചേരി ഒഴിഞ്ഞുപോവാന്‍ നോട്ടീസ് ലഭിച്ചത്. അതേസമയം ട്രംപും മോദിയും പങ്കെടുക്കുന്ന നമസ്‌തേ ട്രംപ് പരിപാടിയുമായി ഇതിനു ബന്ധമില്ലെന്നാണു കോര്‍പ്പറേഷന്റെ വിശദീകരണം. 

ചേരി നിവാസികള്‍ കയ്യേറി താമസിക്കുന്നത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമിയാണെന്നും ടൗണ്‍ പ്ലാനിങ്ങിന്റെ ഭാഗമായാണു നടപടിയെന്നും കോര്‍പ്പറേഷന്‍ പറയുന്നു. 

മതിലിന്റെ നിര്‍മാണം വിവാദമായതിനെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഈ മാസം ഈ മാസം 24,25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com