നിക്കറിന് ഇറക്കം കുറഞ്ഞു, ഇലാസ്റ്റിക് ഇട്ടിട്ടില്ല; തയ്യല്‍ക്കാരനെതിരെ പരാതിയുമായി 46കാരന്‍ പൊലീസ് സ്റ്റേഷനില്‍  

വീണ്ടും തയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യല്‍ക്കാരന്‍ വിസ്സമ്മതിചെന്നാണ് ഇയാളുടെ ആരോപണം
നിക്കറിന് ഇറക്കം കുറഞ്ഞു, ഇലാസ്റ്റിക് ഇട്ടിട്ടില്ല; തയ്യല്‍ക്കാരനെതിരെ പരാതിയുമായി 46കാരന്‍ പൊലീസ് സ്റ്റേഷനില്‍  
Updated on: 
1 min read

ഭോപ്പാല്‍: നിക്കര്‍ തയിച്ചതിന് ഇറക്കം കുറഞ്ഞെന്ന് പരാതിപ്പെട്ട് തയ്യല്‍ക്കാരനെതിരെ 46കാരന്‍ പൊലീസ് സ്റ്റേഷനിലെത്തി. താന്‍ ആവശ്യപ്പെട്ടതിലും ഇറക്കം കുറവാണ് നിക്കറിനെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. കൃഷ്ണകുമാര്‍ ഡബ്ബേ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. 

നിക്കര്‍ തയിക്കാനായി രണ്ട് മീറ്റര്‍ തുണി നല്‍കിയിരുന്നെന്നും എന്നാല്‍ തയിച്ചുകിട്ടിയപ്പോള്‍ നിക്കറിന് ഇറക്കം കുറവാണെന്നും കൃഷ്ണ പരാതിയില്‍ പറയുന്നു. വീണ്ടും തയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യല്‍ക്കാരന്‍ വിസ്സമ്മതിചെന്നാണ് ഇയാളുടെ ആരോപണം. തയ്യല്‍ക്കൂലിയായി തന്റെ കൈയില്‍ നിന്ന് 70 രൂപ വാങ്ങിയെന്നും നാട (ഇലാസ്റ്റിക്) ഇടാതെയാണ് നിക്കര്‍ കൈമാറിയതെന്നും കൃഷ്ണ പരാതിയില്‍ പറയുന്നു. 

സെക്യൂരിറ്റിയായി ജോലിചെയ്തിരുന്ന കൃഷ്ണയ്ക്ക് ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടിരുന്നു. ദിവസേനയുള്ള ചിലവുകള്‍ കണ്ടെത്താന്‍ താന്‍ കഷ്ടപ്പെടുകയാണെന്നും കടം വാങ്ങിയാണ് മുന്നോട്ടുപോകുന്നതെന്നും ഇയാള്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER