നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കില്ല ; പ്രയോജനരഹിതമെന്ന്‌ മമതാ ബാനര്‍ജി

സാമ്പത്തിക അധികാരമില്ലാത്ത സമിതിയാണ് നീതി ആയോഗിന്റേതെന്നും അതുകൊണ്ട് തന്നെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത് പ്രയോജനമില്ലാത്ത കാര്യമാണെന്നും മമതാ ബാനര്‍ജി
നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കില്ല ; പ്രയോജനരഹിതമെന്ന്‌ മമതാ ബാനര്‍ജി
Updated on: 
1 min read

കൊല്‍ക്കത്ത : നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കത്തയച്ചു. സാമ്പത്തിക അധികാരമില്ലാത്ത സമിതിയാണ് നീതി ആയോഗിന്റേതെന്നും അതുകൊണ്ട് തന്നെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത് പ്രയോജനമില്ലാത്ത കാര്യമാണെന്നും കത്തില്‍ പറയുന്നു. 

നേരത്തെയും നീതി ആയോഗിന്റെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തപ്പോള്‍ മമതാ ബാനര്‍ജി പങ്കെടുക്കാതെ ഒഴിഞ്ഞിട്ടുണ്ട്. പ്ലാനിങ് കമ്മീഷന്‍ പിരിച്ച് വിട്ട് നീതി ആയോഗ് കൊണ്ടുവന്നതില്‍ തനിക്കുള്ള നീരസം അവര്‍ മുന്‍പും വ്യക്തമാക്കിയിരുന്നു. 

ജൂണ്‍ 15 നാണ് നീതി ആയോഗിന്റെ യോഗം പ്രധാനമന്ത്രി നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനാണെന്നും എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER