പഞ്ചാബില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി; പട്ടിക്ക് 250, പശുവിന് 500

നായ, പൂച്ച, ആട്, പന്നി, ചെമ്മരിയാട് ഉള്‍പ്പെടയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് 250 രൂപയാണ് പ്രതിവര്‍ഷം നികുതി. പോത്ത, കാള, ഒട്ടകം, കുതിര, ആന എന്നിവയക്ക് പ്രതിവര്‍ഷം 500 രൂപ
പഞ്ചാബില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി; പട്ടിക്ക് 250, പശുവിന് 500
Updated on
1 min read

ന്യൂഡല്‍ഹി: പശു ഉള്‍പ്പടെയുള്ളവളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍. രാജ്യത്ത് പശുപരിപാലനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികളുമായി മുന്നോട്ട് പോകുന്നിതിനിടെയാണ് പഞ്ചാബ് സര്‍ക്കാരിന്റെ വ്യത്യസ്തമായ ഉത്തരവ്. പശുവിനെ സംരക്ഷിക്കുന്നവര്‍ പ്രതിവര്‍ഷം അഞ്ഞൂറ് രൂപ നികുതിയായി നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

നായ, പൂച്ച, ആട്, പന്നി, ചെമ്മരിയാട് ഉള്‍പ്പെടയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക്  പ്രതിവര്‍ഷം 250 രൂപയാണ് നികുതി. പോത്ത, കാള, ഒട്ടകം, കുതിര, ആന എന്നിവയക്ക് പ്രതിവര്‍ഷം 500 രൂപയാണ് നികുതി.

വളര്‍ത്തുമൃഗങ്ങളെ തിരിച്ചറിയുന്നതിനായി ബ്രാന്‍ഡിംഗ് കോഡ് നല്‍കാനും മൈക്രോചിപ്പ് ഘടിപ്പിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com