പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; രണ്ട് സ്ത്രീകളടക്കം നാലുപേര്‍ മരിച്ചു

വീടിനോട് ചേര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന പടക്കനിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. മസ്താന്‍(37), സെറീന ബാനു(45), മകന്‍ മുസ്താഖ് (22), ശര്‍ബുദ്ദീന്‍ ബാനു (70) എന്നിവരാണ് സംഭവസ്ഥലത്ത് വച്ച് 
 പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; രണ്ട് സ്ത്രീകളടക്കം നാലുപേര്‍ മരിച്ചു
Updated on
1 min read


ചെന്നൈ: കാഞ്ചീപുരത്തെ പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സ്ത്രീകളടക്കം നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വീടിനോട് ചേര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന പടക്കനിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. മസ്താന്‍(37), സെറീന ബാനു(45), മകന്‍ മുസ്താഖ് (22), ശര്‍ബുദ്ദീന്‍ ബാനു (70) എന്നിവരാണ് സംഭവസ്ഥലത്ത് വച്ച് മരിച്ചത്.

അഞ്ച് മണിക്കൂര്‍ നീണ്ട പ്രയ്‌നത്തിനൊടുവിലാണ് തീയണയ്ക്കാനായതെന്ന് അഗ്നിശമന സേനാംഗങ്ങള്‍ വെളിപ്പെടുത്തി. ചിന്ന കാഞ്ചീപുരത്താണ് അപകടമുണ്ടായത്. പരിസരം മുഴുവന്‍ പുക പടര്‍ന്നിരുന്നുവെന്നും വലിയ ശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു.

പരിക്കേറ്റയാള്‍ക്ക് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും ഇയാളെ കാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. ലൈസന്‍സില്ലാതെ പടക്ക നിര്‍മ്മാണശാല നടത്തി വന്ന മദീനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ ഒളിവിലാണ്. ദീപാവലിക്കായി വിപണിയിലെത്തിക്കുന്നതിനുള്ള പടക്കങ്ങളാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com