പനിക്ക് മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നുവാങ്ങി, ഭേദമാകാതിരുന്നപ്പോള്‍ ഷോപ്പുടമയുടെ ഇഞ്ചക്ഷനും; രണ്ടു വയസ്സുകാരി രക്തം ഛര്‍ദ്ദിച്ചു, ദാരുണാന്ത്യം

മെഡിക്കല്‍ സ്റ്റോറില്‍ നിന്ന്  തെറ്റായ മരുന്ന് നല്‍കിയ രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: മെഡിക്കല്‍ സ്റ്റോറില്‍ നിന്ന്  തെറ്റായ മരുന്ന് നല്‍കിയ രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ആദ്യ തവണ നല്‍കിയ മരുന്ന് ഫലിക്കാതിരുന്നതിനെ തുടര്‍ന്ന് രണ്ടാമതും മെഡിക്കല്‍ സ്റ്റോറിനെ അമ്മ സമീപിച്ചു. ഇത്തവണ നടത്തിയ കുത്തിവെയ്പിനെ തുടര്‍ന്ന്  കുട്ടി രക്തം ഛര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡല്‍ഹിയിലെ ഷഹ്ദാരയിലാണ് സംഭവം. രണ്ടു വയസ്സുകാരിയായ പെണ്‍കുഞ്ഞിന് പനിയും ചുമയും പിടിപ്പെട്ടതിനെ തുടര്‍ന്ന്് ബുധനാഴ്ചയാണ് അമ്മ മെഡിക്കല്‍ സ്റ്റോറിനെ ആദ്യം സമീപിച്ചത്. മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് നല്‍കിയ മരുന്ന് കൊടുത്തിട്ടും കുട്ടിക്ക് അസുഖം മാറിയില്ല. 

തുടര്‍ന്ന്് വീണ്ടും മെഡിക്കല്‍ സ്‌റ്റോറിനെ അമ്മ സമീപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അവിടെവച്ച് മെഡിക്കല്‍ സ്റ്റോറിന്റെ ഉടമ കുട്ടിക്ക് കുത്തിവെയ്പ് നടത്തി. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ ഉടനെ കുട്ടി രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉടന്‍ അടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു.

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. അനധികൃതമായി കുത്തിവെയ്പ് നടത്തിയത് ഉള്‍പ്പെടെയുളള ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com