പനിയോടൊപ്പം വയറുവേദന, വയറിളക്കം, കണ്ണ് ചുവന്ന് തുടുക്കും; കോവിഡ് ബാധിച്ച കുട്ടികളില്‍ വ്യാപകമായി കാവസാക്കി രോഗം, ആശങ്ക

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മുംബൈയില്‍ വൈറസ് ബാധിച്ച കുട്ടികളില്‍ വ്യാപകമായി കാവസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടുവരുന്നതില്‍ ആരോഗ്യവിദഗ്ധരില്‍ ആശങ്ക
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on: 
1 min read

മുംബൈ:  കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മുംബൈയില്‍ വൈറസ് ബാധിച്ച കുട്ടികളില്‍ വ്യാപകമായി കാവസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടുവരുന്നതില്‍ ആരോഗ്യവിദഗ്ധരില്‍ ആശങ്ക. നഗരത്തിലെ പ്രമുഖ ആശുപത്രിയായ വാഡിയയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന നൂറോളം കുട്ടികളില്‍ 18 പേര്‍ക്കാണ് കാവസാക്കിക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടത്. ശരീരമാസകലം രക്തക്കുഴലുകള്‍ ചുവന്ന് തടുക്കുന്നതാണ് കാവസാക്കി രോഗം. കുട്ടികളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്.

നിലവില്‍ മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു കുട്ടികള്‍ കാവസാക്കിക്ക് സമാനമായ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായി മരിക്കുന്ന സ്ഥിതി ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. കാവസാക്കിക്ക് സമാനമായ രോഗലക്ഷണങ്ങളെ ചെറുതായി കാണരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി കുട്ടികള്‍ വരുന്നുണ്ട്. കാവസാക്കി രോഗലക്ഷണമുളള കുട്ടികളില്‍ 80 ശതമാനം പേര്‍ക്കും പനിയാണ് പ്രകടമായി കണ്ടുവരുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പനിയൊടൊപ്പം ചില കുട്ടികളില്‍ വയറുവേദനയും പ്രകടമാണ്. ഛര്‍ദ്ദിയും വയറിളക്കവുമാണ് മറ്റ് ലക്ഷണങ്ങള്‍. 60 ശതമാനം കുട്ടികളിലും കണ്ണ് ചുവന്നിരിക്കും. തൊലിപ്പുറത്ത് തടിപ്പും പ്രത്യക്ഷപ്പെടാറുണ്ടെന്ന് എസ്ആര്‍സിസി കുട്ടികളുടെ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ അമീഷ് വോറ പറയുന്നു.

അഞ്ചുവയസ്സില്‍ താഴെയുളള കുട്ടികളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. എന്നാല്‍ ഇന്ത്യയില്‍ 15 വയസ് വരെയുളള കുട്ടികളില്‍ കണ്ടുവരുന്നതാണ് ഡോക്ടര്‍മാരെ ആശങ്കപ്പെടുത്തുന്നത്. അതിനാല്‍ പഠനങ്ങളും നടന്നുവരുന്നുണ്ട്. ജൂണ്‍ മുതലാണ് കോവിഡ് സ്ഥിരീകരിച്ച കുട്ടികളില്‍ കാവസാക്കി രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഇപ്പോള്‍ ചെന്നൈ, ഡല്‍ഹി, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com