പരസ്യമായി മദ്യപിച്ചതിനെ എതിര്‍ത്തു; യുവാക്കള്‍ 60കാരനെ 150 തവണ കുത്തി; കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്നു; പൈശാചികം

പരസ്യമായി മദ്യപിക്കുന്നതിനെ എതിര്‍ത്തിന് 60കാരനെ രണ്ടുപേര്‍ അതിക്രൂരമായി കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


റായ്പൂര്‍: പരസ്യമായി മദ്യപിക്കുന്നതിനെ എതിര്‍ത്തിന് 60കാരനെ രണ്ടുപേര്‍ അതിക്രൂരമായി കൊലപ്പെടുത്തി. തിങ്കളാഴ്ച ഛത്തീസ്ഗഡിലെ ഭിലായിലാണ് സംഭവം. മദ്യലഹരിയിലായ യുവാക്കള്‍ 150 തവണയാണ് ഇയാളുടെ കത്തികൊണ്ട് കുത്തി. പിന്നാലെ കല്ലെടുത്ത് തലയ്ക്കടിച്ചായിരുന്നു കൊലനടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ്് ചെയ്തതായി പൊലീസ് പറഞ്ഞു.

രാത്രി ഭക്ഷണത്തിന് ശേഷം വീടിന് സമീപത്തുകൂടെ നടക്കുമ്പോഴാണ് രണ്ട് യുവാക്കള്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം അയാള്‍ അവരെ അവഗണിച്ചെങ്കിലും പിന്നീടും അവര്‍ മദ്യപാനം തുടര്‍ന്നതോടെ 60കാരന്‍ ഇതിനെ എതിര്‍ത്തു. ഒടുവില്‍ വാക് തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

മര്‍ദ്ദനത്തിനിടെ ഇയാളെ തള്ളി വീട്ടിലേക്ക് മാറ്റുന്നതിനിടെ പ്രതികള്‍ ഇയാളുടെ മകന് നേരെ തിരിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീണ്ടും മകന് നേരെ തിരിഞ്ഞ അക്രമി സംഘം വാതില്‍ അകത്ത് നിന്ന് പൂട്ടുകയും ചെയ്തു.

ഇതിനിടെ പ്രതികളിലൊരാള്‍ വയോധികനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നാലെ മറ്റേയാള്‍ ഇഷ്ടിക ഉപയോഗിച്ച് ഇയാളുടെ കാലില്‍ ഇടിക്കുകയായിരുന്നു. അയാള്‍ അവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ തല്ലയില്‍ കല്ല്‌കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.  വിവരം പൊലിസിനെ അറിയിച്ചാല്‍ കൊന്ന് കെട്ടിത്തൂക്കുമെന്ന് ഇവര്‍ മകനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തിറങ്ങിയ മകന്‍ മുറിവേറ്റ നിലയില്‍ പിതാവിന്റെ മൃതദേഹം കാണുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയാലാണ് കൊലനടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com