പരീക്ഷയില്‍ തോറ്റു, കോളജ് ഫീസ് കാമുകി കെട്ടണമെന്ന് കാമുകന്‍; ക്രിമിനല്‍ കേസ്

പരീക്ഷയില്‍ തോറ്റതിന് കാമുകിയോട് നഷ്ടപരിഹാരമായി കൊളജ് ഫീസ് കെട്ടാന്‍ ആവശ്യപ്പെട്ട് കാമുകന്‍. ഔറംഗബാദിലാണ് വിചിത്രമായ സംഭവം നടന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

പരീക്ഷയില്‍ തോറ്റതിന് കാമുകിയോട് നഷ്ടപരിഹാരമായി കൊളജ് ഫീസ് കെട്ടാന്‍ ആവശ്യപ്പെട്ട് കാമുകന്‍. ഔറംഗബാദിലാണ് വിചിത്രമായ സംഭവം നടന്നത്. ഹോമിയോപതി ആദ്യ വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് 21 കാരനായ കാമുകന്‍.  കാമുകി നിരന്തരം ശല്യപെടുത്തിയതാണ് തന്റെ പരാജയകാരണമെന്നും അതിന് പകരമായി പെണ്‍കുട്ടി ഫീസ് അടയ്ക്കണമെന്നുമായിരുന്നു കാമുകന്റെ ആവശ്യം. തന്റെ ആവശ്യം നിരാകരിച്ച കാമുകിയെ ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

പരീക്ഷയില്‍ തോറ്റത് മൂലം നാലുവര്‍ഷത്തെ കോഴ്‌സ് ആദ്യവര്‍ഷം തന്നെ കാമുകന് നിര്‍ത്തേണ്ട അവസ്ഥയാണ്. ഇതിനാലാണ് ആദ്യവര്‍ഷത്തെ ഫീസ് കാമുകി നല്‍കണണെന്ന വിചിത്ര ആവശ്യം ഇയാള്‍ ഉന്നയിച്ചത്. 

പെണ്‍കുട്ടി ആവശ്യം നിരസിച്ചെന്ന് മാത്രമല്ല, കാമുകനുമായുള്ള ബന്ധവും അവസാനിപ്പിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ കാമുകന്‍ പെണ്‍കുട്ടിയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തി. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി വീട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ പരാതിപ്പെട്ടു. കാമുകനെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER