പാക് ക്രിക്കറ്റിനെ ഇന്ത്യ നശിപ്പിക്കുന്നു: പാകിസ്ഥാനില്‍ ഐപിഎല്‍ നിരോധിച്ചു

പാക് ക്രിക്കറ്റിനെ തകര്‍ക്കാനുള്ള ഇന്ത്യയുടെ സംഘടിത ശ്രമമാണ് ഐപിഎല്‍ എന്നാണ് പാകിസ്ഥാന്റെ ആരോപണം. 
പാക് ക്രിക്കറ്റിനെ ഇന്ത്യ നശിപ്പിക്കുന്നു: പാകിസ്ഥാനില്‍ ഐപിഎല്‍ നിരോധിച്ചു
Updated on
1 min read

ഇസ്ലാമാബാദ്: ഇനിമുതല്‍ പാകിസ്ഥാനില്‍ ഐപിഎല്‍ ക്രിക്കറ്റ് സംപ്രേഷണം ചെയ്യില്ല. ഐപിഎല്ലിന്റെ സംപ്രേഷണം പാകിസ്ഥാനില്‍ പൂര്‍ണ്ണമായും നിരോധിച്ചതായി പാക് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. പാക് ക്രിക്കറ്റിനെ തകര്‍ക്കാനുള്ള ഇന്ത്യയുടെ സംഘടിത ശ്രമമാണ് ഐപിഎല്‍ എന്നാണ് പാകിസ്ഥാന്റെ ആരോപണം. 

പാക് ക്രിക്കറ്റിനെ നശിപ്പിക്കാന്‍ കിട്ടുന്ന ഒരു അവസരവും ഇന്ത്യ ഉപേക്ഷിക്കില്ലെന്ന് കണ്ടതുകൊണ്ടാണ് ഇപ്പോഴത്തെ നടപടിയെന്നും ഫവാദ് ചൗധരി അറിയിച്ചു. മുന്‍ ക്രിക്കറ്റ് ടീം നായകന്‍ കൂടിയായ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 

'ഇന്ത്യയുടെ ഒരു ആഭ്യന്തര ടൂര്‍ണമെന്റിനെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യം പാകിസ്താനില്ല. പുല്‍വാമയിലെ ആക്രമണത്തിന്റെ പേരില്‍ പാകിസ്താന്റെ ആഭ്യന്തര ലീഗായ പി.എസ്.എല്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക ചാനല്‍ പിന്മാറിയ ചരിത്രമുണ്ട്. പിഎസ്എല്ലിനെയും പാക് ക്രിക്കറ്റിനെയും തകര്‍ക്കുക മാത്രമായിരുന്നു ഇതുവഴി ഇന്ത്യയുടെ ലക്ഷ്യം'- ഫവാദ് ചൗധരി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com