പാട്ടുമാറ്റാന്‍ ആവശ്യപ്പെട്ടു; പ്രകോപിതനായ ഡിജെ ജിം ഉടമസ്ഥനെ കുത്തിക്കൊന്നു

പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നൈറ്റ് ക്ലബില്‍ ഡിജെ, ജിം ഉടമസ്ഥനെ കുത്തിക്കൊന്നു. പാട്ടുമാറ്റാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഡിജെ ജിം ഉടമസ്ഥനെ കത്തിയെടുത്ത് കുത്തുകയായിരുന്നു
പാട്ടുമാറ്റാന്‍ ആവശ്യപ്പെട്ടു; പ്രകോപിതനായ ഡിജെ ജിം ഉടമസ്ഥനെ കുത്തിക്കൊന്നു
Updated on
1 min read

ന്യൂഡല്‍ഹി:  പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നൈറ്റ് ക്ലബില്‍ ഡിജെ, ജിം ഉടമസ്ഥനെ കുത്തിക്കൊന്നു. പാട്ടുമാറ്റാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഡിജെ ജിം ഉടമസ്ഥനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് സംഭവം.

ഒരു സംഘം സുഹൃത്തുക്കളോടൊപ്പമാണ് ജിം ഉടമസ്ഥനായ വിജയ്ദീപ് നൈറ്റ് ക്ലബിലെത്തിയത്. മൂന്നാം നിലയില്‍ നിന്ന് സംഘത്തിനോടൊപ്പം ഡാന്‍സ് കളിക്കുകയായിരുന്നു വിജയ്ദീപ്. എന്നാല്‍ നാലാം നിലയില്‍ നിന്നും പാട്ടുകേട്ടപ്പോള്‍ അവിടെയെത്തി പാട്ട് നിര്‍ത്താന്‍ വിജയ് ആവശ്യപ്പെടുകയായിരുന്നു. തനിക്ക് ഈ പാട്ട് ഇഷ്ടമില്ലന്നും പാട്ട് മാറ്റാന്‍ ഡിജെയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് കേള്‍ക്കാന്‍ ഡിജെ തയ്യാറായില്ല.

തുടര്‍ന്ന് പ്രകോപിതനായ വിജയ്ദീപ് ഡിജെയുടെ ലാപ് ടോപ്പ് വലിച്ചെറിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജെ കത്തിയെടുത്ത് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ക്ലബ്ബില്‍വച്ചുതന്നെ മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഡിജെയെ ബുരാരിയിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com