പിണങ്ങിപ്പോയ ഭാര്യ തിരികെ വന്നില്ല; മൂന്ന് വയസുകാരനെ അച്ഛന്‍ തട്ടിക്കൊണ്ടുപോയി; അറസ്റ്റ്

ഭാര്യയുമായി പിണങ്ങിക്കഴിയുന്ന യുവാവ് മൂന്ന വയസുകാരനെ തട്ടിക്കൊണ്ടുപോയി 
പിണങ്ങിപ്പോയ ഭാര്യ തിരികെ വന്നില്ല; മൂന്ന് വയസുകാരനെ അച്ഛന്‍ തട്ടിക്കൊണ്ടുപോയി; അറസ്റ്റ്
Updated on
1 min read

ന്യൂൂഡല്‍ഹി: അച്ഛന്‍ മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി. വീട്ടില്‍ നിന്നും പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തുന്നതിനായാണ് മകനെ തട്ടിക്കൊണ്ടുപോയത്. മഹാരാഷ്ട്രയിലെ സോളാപ്പൂരിലാണ് സംഭവം. 

ദീര്‍ഘനാളായി പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യ അവളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. മകനും അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. തട്ടിക്കൊണ്ടുപോയ കുട്ടിയെ മുപ്പതുവയസുള്ള യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവാവ് സ്വന്തം മകനെ തട്ടിക്കൊണ്ടുപോയത്. മകനെ തട്ടിക്കൊണ്ടുപോയി ഭാര്യയെ തനിക്കൊപ്പം വരാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു ലക്ഷ്യം.

കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യയുടെ മാതാവ് നല്‍കിയ പരാതിയിലാണ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കാണാതാകുന്നതിന് മുമ്പ് അപരിചതനായ ഒരാളെ വീടിന് സമീപത്ത് കണ്ടതായും പരാതിയില്‍ പറഞ്ഞിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ അപരിചതനായ വ്യക്തി കുട്ടിയുടെ പിതാവിന്റെ സുഹൃത്താണെന്ന് കണ്ടെത്തി. സുഹൃത്തിനെ സഹായിക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com