പുതിയ മുഖങ്ങള്‍ മതി; എല്ലാ സിറ്റിങ് എംപിമാരേയും തഴഞ്ഞ് ഛത്തീസ്ഗഡില്‍ ബിജെപി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടിയെ തുടര്‍ന്നാണ് ബിജെപിയുടെ നീക്കം
പുതിയ മുഖങ്ങള്‍ മതി; എല്ലാ സിറ്റിങ് എംപിമാരേയും തഴഞ്ഞ് ഛത്തീസ്ഗഡില്‍ ബിജെപി
Updated on: 
1 min read

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡിലെ തങ്ങളുടെ സിറ്റിങ് എംപിമാരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ബിജെപി. പത്ത് സിറ്റിങ് എംപിമാരാണ് ഛത്തീസ്ഗഡില്‍ ബിജെപിക്കുള്ളത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടിയെ തുടര്‍ന്നാണ് ബിജെപിയുടെ നീക്കം. പുതിയ സ്ഥാനാര്‍ഥികളുമായി പുത്തനുണര്‍വോടെ തെരഞ്ഞെടുപ്പിനെ നേരിടുവാനാണ് പാര്‍ട്ടി തീരുമാനം എന്ന് ബിജെപി ജനറല്‍ സെക്രട്ടറി അനില്‍ ജെയിന്‍ പറഞ്ഞു. ഛത്തീസ്ഗഡിന്റെ
മേല്‍നോട്ട ചുമതലയും അനില്‍ ജെയ്‌നിനാണ്. 

11 ലോക്‌സഭാ മണ്ഡലങ്ങളാണ് ഛത്തീസ്ഗഡിലുള്ളത്. ബിജെപിയുടെ സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലാണ് സിറ്റിങ് എംപിമാര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ല എന്ന തീരുമാനം എത്തിയത്. മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിനെ ബിജെപി രജ്‌നന്ദ്ഗാവോണില്‍ നിന്നും മത്സരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER