പുതുച്ചേരിയിലും സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കം; കിരണ്‍ബേദിയുടെ അധികാരം കുറയ്ക്കണമെന്ന് നിയമസഭ

പുതുച്ചേരി ലെഫ്റ്റന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ അധികാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി നിയമസഭ പ്രമേയം പാസാക്കി -  സര്‍ക്കാരുമായി ലെഫ്റ്റന്റ് ഗവര്‍ണര്‍ സഹകരിക്കാത്ത  സാഹചര്യത്തിലാണ് പ്രമേയം 
പുതുച്ചേരിയിലും സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കം; കിരണ്‍ബേദിയുടെ അധികാരം കുറയ്ക്കണമെന്ന് നിയമസഭ
Updated on
1 min read

പുതുച്ചേരി: പുതുച്ചേരി ലെഫ്റ്റന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ അധികാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി നിയമസഭ പ്രമേയം പാസാക്കി. അധികാരതര്‍ക്കത്തെ തുടര്‍ന്ന് സര്‍ക്കാരുമായി ലെഫ്റ്റന്റ് ഗവര്‍ണര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് നിയമസഭ പ്രമേയം പാസാക്കിയത്. 

കഴിഞ്ഞ കുറെ മാസങ്ങളായി ലെഫ്റ്റന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും മുഖ്യമന്ത്രി നാരായണ സ്വാമിയും തമ്മില്‍ വിവിധ കാര്യങ്ങളിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. അതിന്റെ ഭാഗമായി ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നും അനാവശ്യകാര്യങ്ങളില്‍ ഇടപെടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ റബര്‍ സ്റ്റാമ്പാകാന്‍ തന്നെ കിട്ടില്ലെന്നും ജനകീയ പ്രശ്‌നങ്ങളില്‍ ഇനിയും സജീവമാകുമെന്നായിരുന്നു കിരണ്‍ ബേദിയുടെ പ്രതികരണം. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത തുറന്നുപോരിലേക്കുമെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com