ലഖ്‌നൗ : പെൺമക്കളിൽ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞാൽ ഹാഥ്‌റസിൽ ദളിത് പെൺകുട്ടി കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങൾ അവസാനിക്കുമെന്ന് ബിജെപി എംഎൽഎ. ഉത്തപ്രദേശിലെ ഭല്ലിയയിൽ നിന്നുള്ള ബിജെപി എംഎൽഎയായ സുരേന്ദ്ര സിങ്ങാണ് വിവാദ പരാമർശവുമായി എത്തിയത്.
പെൺകുട്ടികളുടെ സ്വഭാവ ദൂഷ്യമാണ് അവർ ബലാത്സംഗം ചെയ്യപ്പെടുന്നതിന് കാരണം എന്ന അർഥത്തിലെ ബിജെപി എംഎൽഎയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. 'ഇതുപോലുള്ള സംഭവങ്ങൾ നല്ല മൂല്യങ്ങളുടെ സഹായത്തോടെ അവസാനിപ്പിക്കാം, തങ്ങളുടെ പെൺമക്കളെ എല്ലാ മാതാപിതാക്കളും നല്ല മൂല്യങ്ങൾ പഠിപ്പിക്കണം'.
നല്ല മൂല്യങ്ങളും സർക്കാരും ചേർന്നാലേ രാജ്യത്തെ മനോഹരമാക്കാൻ കഴിയുകയുള്ളുെന്നും ബിജെപി എംഎൽഎ പറഞ്ഞു. സ്ത്രീകളിൽ മൂല്യങ്ങൾ വളർത്തുന്നതിന് ഊന്നൽ നൽകിയ അദ്ദേഹം ഭരണത്തിനോ ആയുധങ്ങൾക്കോ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates