പ്രണയം തകര്‍ന്നു; ഞരമ്പ് മുറിച്ച് രക്തം കുപ്പിയിലാക്കി കാമുകിക്കയച്ചു; പിന്നാലെ മരണം

പ്രണയം നിരസിച്ചതോടൊപ്പം കുമരേശനെ സമൂഹമാധ്യമത്തില്‍ നിന്നും വാട്‌സാപ്പില്‍ നിന്നും ഇവര്‍ ബ്ലോക്ക് ചെയ്തിരുന്നു
പ്രണയം തകര്‍ന്നു; ഞരമ്പ് മുറിച്ച് രക്തം കുപ്പിയിലാക്കി കാമുകിക്കയച്ചു; പിന്നാലെ മരണം
Updated on: 
1 min read

ചെന്നൈ: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവ് കൈമുറിച്ച് രക്തം കുപ്പിയിലാക്കി മുന്‍ കാമുകിക്ക് നല്‍കാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ച ശേഷം മരണത്തിന് കീഴടങ്ങി. ചെന്നൈ സ്വദേശിയായ കുമാരേശ പാണ്ഡ്യന്‍ (36) ആണ് ആത്മഹത്യ ചെയ്തത്. ബന്ധു കൂടിയായ 30കാരിയുമായി കുമാരേശന്‍ രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നു. തന്റെ മനസിലുള്ള പ്രണയം തുറന്നുപറഞ്ഞപ്പോള്‍ യുവതി നിരസിച്ചതാണ് കുമരേശനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. 

പ്രണയം നിരസിച്ചതോടൊപ്പം കുമാരേശനെ സമൂഹമാധ്യമത്തില്‍ നിന്നും വാട്‌സാപ്പില്‍ നിന്നും ഇവര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഈ അവഗണന കുമരേശന്  സഹിക്കാവുന്നതിലപ്പുറമായിരുന്നു. സുഹൃത്ത് മുത്തുവിനൊപ്പം ചൊവ്വാഴ്ച മദ്യപിച്ചിരിക്കുമ്പോള്‍ കുമരേശന്‍ പ്രണയം തകര്‍ന്ന വിഷയം പറഞ്ഞ് സങ്കടപ്പെട്ടു. മദ്യലഹരിയില്‍ പൊടുന്നനെ കുപ്പി പൊട്ടിച്ച് വലത് കൈത്തണ്ടയിലെ ഞെരമ്പ് മുറിക്കുകയായിരുന്നു. ശേഷം ഒഴിഞ്ഞ കുപ്പിയില്‍ തന്റെ രക്തം ശേഖരിച്ച് മുത്തുവിനോട് കാമുകിയ്ക്ക് നല്‍കാന്‍ പറഞ്ഞു.

കുമരേശനെ തടയാന്‍ ശ്രമിച്ചെങ്കിലും മദ്യലഹരിയിലായതിനാല്‍ മുത്തുവിനത് സാധിച്ചില്ല. നാട്ടുകാരുടെ സഹായത്തോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ ചികിത്സ നിഷേധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.30ന് കുമരേശന്‍ മരണത്തിന് കീഴടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com