പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ്, പ്രതിരോധ മന്ത്രാലയത്തിലെ 35 ജീവനക്കാര്‍ ക്വാറന്റൈനില്‍

പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ്, പ്രതിരോധ മന്ത്രാലയത്തിലെ 35 ജീവനക്കാര്‍ ക്വാറന്റൈനില്‍

ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുളള ശ്രമം പ്രതിരോധ മന്ത്രാലയം ആരംഭിച്ചു.
Published on

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിരോധ സെക്രട്ടറി അജയ്കുമാറിന് കോവിഡ്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുളള ശ്രമം പ്രതിരോധ മന്ത്രാലയം ആരംഭിച്ചു. അജയ്കുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹം നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

അജയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചതോടെ, സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയത്തിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന 35 ഉദ്യോഗസ്ഥരോട് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചു. ബുധനാഴ്ചയാണ് അജയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. മുന്‍കരുതലിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഓഫീസില്‍ വരുന്നില്ല. കോവിഡ് പ്രോട്ടോകള്‍ അനുസരിച്ചുളള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com