പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ഇന്ന് മുതല്‍ പുനരാരംഭിക്കും

നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ മന്‍ കി ബാത്താണ് ഇന്ന് ജനങ്ങളിലേക്ക് എത്തുക
പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ഇന്ന് മുതല്‍ പുനരാരംഭിക്കും
Updated on: 
1 min read

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ പ്രക്ഷേപണം ഇന്ന് മുതല്‍ പുനരാരംഭിക്കും. നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ മന്‍ കി ബാത്താണ് ഇന്ന് ജനങ്ങളിലേക്ക് എത്തുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടി അവസാനമായി പ്രക്ഷേപണം ചെയ്തത്. പൊതുജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാനായി ടോള്‍ ഫ്രീ നമ്പറും ഓണ്‍ലൈന്‍ സംവിധാനവും ഇത്തവണ നല്‍കിയിരുന്നു. മന്‍ കി ബാത്തിന്റെ 54ാം എപ്പിസോഡാണ് ഇന്ന് പ്രക്ഷേപണം ചെയ്യുന്നത്. 

എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണിയിലൂടെ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. 2014 ഒക്ടോബര്‍ മൂന്ന് മുതലാണ് മന്‍ കി ബാത്ത് ആരംഭിച്ചത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

India Front
Omar Abdullah Marries Nidhi Razdan
INDIA Bloc Public Impeachment of CEC Gyanesh Kumar
power saw
X

FOLLOW US

ON GOOGLE DISCOVER