വിവാഹാഭ്യര്‍ത്ഥനയുമായി നടിക്ക് പിന്നാലെ, അശ്ലീല സന്ദേശം, തോക്ക് ചൂണ്ടി വധഭീഷണി; അറസ്റ്റ്

യുവാവ് അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയതോടെയാണ് നടി പരാതിപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

വിവാഹാഭ്യര്‍ത്ഥനയുമായി നടിക്ക് പിന്നാലെ കൂടിയ യുവാവ് അറസ്റ്റില്‍. 26കാരനായ നിഖില്‍ ഗാങ്വാര്‍ എന്നയാളാണ് പിടിയിലായത്. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്ന ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയതോടെയാണ് നടി പരാതിപ്പെട്ടത്. തോക്ക് ചൂണ്ടി നില്‍ക്കുന്ന ചിത്രം അയച്ച് വധഭീഷണി മുഴക്കിയതായും തെലുങ്ക്‌ നടി നല്‍കിയ പരാതിയില്‍ പറയുന്നു.

ഒരു സ്വകാര്യ കമ്പനിയില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്ന നിഖില്‍ ജാര്‍ഖണ്ഡ് സ്വദേശിയാണ്. നടിയോട് ഭ്രാന്തമായ സ്‌നേഹം സൂക്ഷിക്കുന്ന ഇയാള്‍ തന്റെ മെസേജുകള്‍ക്ക് മറുപടി ലഭിക്കാതായതോടെ ദേഷ്യത്തിലായെന്ന പൊലീസ് പറയുന്നു.

2016 മുതല്‍ യുവാവ് നടിക്ക് പിന്നാലെയാണെന്നും കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയതെന്നും പൊലീസ് പറഞ്ഞു. ആദ്യം ശ്രദ്ധ നല്‍കാതിരുന്ന നടി പിന്നീട് ഇയാളെ ബ്ലോക്ക് ചെയ്തു. ഇതിനുപിന്നാലെ നിഖില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി നടിക്ക് സന്ദേശമയച്ചുതുടങ്ങി.

നടിയുടെ ഡല്‍ഹിയിലെ മേല്‍വിലാസം തനിക്ക് ലഭിച്ചെന്നും ഇയാള്‍ അവകാശപ്പെട്ടു. ഒരിക്കല്‍ നടിയുടെ വീടിന്റെ ചിത്രവും ഇയാള്‍ അയച്ചുനല്‍കി. ഇതിനുപിന്നാലെയാണ് നടി പരാതി നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com