പ്രമുഖ വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു; 'എന്റെ മസ്തിഷ്‌കമാണ് എന്റെ ശത്രു' എന്നെഴുതിയ കുറിപ്പ് കണ്ടെടുത്തു

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലിന്റെ പ്രമുഖ വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു
പ്രമുഖ വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു; 'എന്റെ മസ്തിഷ്‌കമാണ് എന്റെ ശത്രു' എന്നെഴുതിയ കുറിപ്പ് കണ്ടെടുത്തു
Updated on
1 min read

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലിന്റെ പ്രമുഖ വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു.  രാധിക റെഡ്ഢിയാണ് (36) താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

'എന്റെ മസ്തിഷ്‌കമാണ് എന്റെ ശത്രു' എന്നെഴുതിയ കുറിപ്പ് ഇവരുടെ ഹാന്റ് ബാഗില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ഇവര്‍ വിഷാദ രോഗത്തിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയതിന്‌ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

14കാരനായ മകനുമൊത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു രാധികയുടെ താമസം. ആറ് മാസം മുമ്പ് ഇവര്‍ വിവാഹ മോചനം നേടിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com