പ്രളയജലം നോക്കാതെ ബൈക്ക് മുന്നോട്ടെടുത്തു, യാത്രികന്‍ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി (വീഡിയോ)

മഹാരാഷ്ട്രയില്‍ പ്രളയജലത്തില്‍ ബൈക്ക് യാത്രികന്‍ ഒലിച്ചുപോകുന്നതിന്റെ വീഡിയോ പുറത്ത്
പ്രളയജലം നോക്കാതെ ബൈക്ക് മുന്നോട്ടെടുത്തു, യാത്രികന്‍ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി (വീഡിയോ)
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ പ്രളയജലത്തില്‍ ബൈക്ക് യാത്രികന്‍ ഒലിച്ചുപോകുന്നതിന്റെ വീഡിയോ പുറത്ത്. മഹാരാഷ്ട്രയിലെ ദുലൈ ജില്ലയിലാണ് സംഭവം.

പ്രളയജലത്തില്‍ ബൈക്ക് മുന്നോട്ടെടുക്കാന്‍ ശ്രമിക്കുകയാണ് ബൈക്ക് യാത്രികന്‍. വെളളത്തില്‍ വലിയ തോതിലുളള ഒഴുക്കാണ്. നിയന്ത്രണം വിട്ട് ബൈക്ക് യാത്രികന്‍ ഒഴുക്കില്‍പ്പെടുന്നതാണ് വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ രക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും കനത്തമഴ തുടരുകയാണ്. മുംബൈയിലും സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ കടല്‍ത്തീരങ്ങളിലുമാണ് കനത്ത മഴ അനുഭവപ്പെടുന്നത്. ഇന്ന് പാല്‍ഘര്‍, മുംബൈ, താനെ, റെയ്ഗഡ് ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com