പ്രസംഗത്തിനിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച് യുവാവ് , അമ്പരപ്പ്, കൂട്ടയടി (വീഡിയോ)

ഗുജറാത്തിലെ സുരേന്ദര്‍നഗര്‍ ജില്ലയില്‍ ജന്‍ ആക്രോശ് സഭയില്‍, ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴിയിരുന്നു സംഭവം
പ്രസംഗത്തിനിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച് യുവാവ് , അമ്പരപ്പ്, കൂട്ടയടി (വീഡിയോ)
Updated on
1 min read

അഹമ്മദാബാദ് : കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന് നേര്‍ക്ക് ആക്രമണം. തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചുകൊണ്ട് നില്‍ക്കുമ്പോഴായിരുന്നു ഹാര്‍ജികിനെ ഒരു യുവാവ് ആക്രമിച്ചത്. സ്‌റ്റേജില്‍ കയറി ഹാര്‍ദികിന്റെ മുഖത്ത് അടിക്കുകയായിരുന്നു. 

ഗുജറാത്തിലെ സുരേന്ദര്‍നഗര്‍ ജില്ലയില്‍ ജന്‍ ആക്രോശ് സഭയില്‍, ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴിയിരുന്നു സംഭവം. അടിയേറ്റ ഹാര്‍ദിക് മൈക്കിന് മുന്നില്‍ നിന്നും തെറിച്ചുപോയി. 

ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുവാവിനെ പിടികൂടുകയും മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്. പൊലീസിന് കൈമാറിയ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com