പ്രായപൂര്‍ത്തിയാകാത്ത മകളെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചു; വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; സഹോദരനെ കൊണ്ട് പീഡിപ്പിച്ചു; കൊടുംക്രൂരത

സഹായത്തിനായി പെണ്‍കുട്ടി സഹോദരനെ സമീപിച്ചപ്പോള്‍ അയാളും പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പെണ്‍കുട്ടി പറയുന്നു 
പ്രായപൂര്‍ത്തിയാകാത്ത മകളെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചു; വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; സഹോദരനെ കൊണ്ട് പീഡിപ്പിച്ചു; കൊടുംക്രൂരത
Updated on
1 min read


മുംബൈ: മകളെ നിര്‍ബന്ധപൂര്‍വ്വം വേശ്യവൃത്തിക്ക് പ്രേരിപ്പിക്കുകയും സഹോദരനെക്കൊണ്ട് ബലാത്സംഗം ചെയ്യിക്കുകയും ചെയ്ത അമ്മ അറസ്റ്റില്‍. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം. കൗമാരക്കാരിയായ മകളെയാണ് അമ്മ ക്രൂരതയ്ക്ക് ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മയും സഹോദരനും ഭര്‍ത്താവും ഉള്‍പ്പടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 


കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മ ഇരട്ടിപ്രായമുള്ള വ്യക്തിയുമായി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍ത്താവും പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മര്‍ദിക്കുകയും നിര്‍ബന്ധപൂര്‍വ്വം ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തതായും പെണ്‍കുട്ടി പറയുന്നു. 

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അമ്മ വന്ന് പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തിന് വിറ്റു. അവര്‍ പെണ്‍കുട്ടിയെ 60 വയസുള്ള വ്യക്തിയുമായി ലൈഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. അനുസരിക്കാതെ വന്നപ്പോള്‍ അയാളെക്കൊണ്ട് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി. 

സഹായത്തിനായി പെണ്‍കുട്ടി സഹോദരനെ സമീപിച്ചപ്പോള്‍ അയാളും പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. കേസില്‍ ഉള്‍പ്പെട്ടവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച 60 വയസുകാരനുവേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com