ന്യൂഡൽഹി: സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് ഉന്നത ഉദ്യോഗസ്ഥരായി വിരമിച്ച 154 പ്രമുഖർ. പൗരത്വ നിയമ ഭേദഗതി, പൗരത്വ പട്ടിക എന്നിവയെ അനുകൂലിച്ചും നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി. മുന്‍ ജഡ്ജിമാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയ 154 പേരാണ് ഒപ്പുവച്ച് കത്തയച്ചത്. 11 മുന്‍ ജഡ്ജിമാര്‍, വിരമിച്ച 24 ഐഎഎസ് ഉദ്യോഗസ്ഥര്‍, 11 ഐഎഫ്എസ് ഉദ്യോഗസ്ഥര്‍,16 ഐപിഎസ് ഉദ്യോഗസ്ഥര്‍, 18 സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരാണ് കത്തെഴുതിയത്.
സിഎഎ, എന്‍ആര്‍സി നിയമങ്ങൾക്കെതിരായ പ്രചാരണം തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു. നിലവില്‍ നടക്കുന്ന സമരങ്ങളെ ഗൗരവത്തോടെ കാണണം. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിരുദ്ധ സമരത്തിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുത്ത് ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും സമരക്കാര്‍ രാജ്യത്ത് ഭയം സൃഷ്ടിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി.
സ്വാതന്ത്ര്യാനന്തരം മുതല്‍ എന്‍പിആര്‍, എന്‍ആര്‍സി, സിഎഎ എന്നിവ ആശയമുണ്ട്. ഇന്ത്യന്‍ സര്‍ക്കാറിന്‍റെ നയങ്ങളെ എതിര്‍ക്കുക എന്നത് മാത്രമാണ് സമരക്കാരുടെ ഉദ്ദേശ്യം. രാജ്യത്തെ ഐക്യത്തെയും അഖണ്ഡതതെയും ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. പിന്നില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ സംശയിക്കുന്നു. സിഎഎയും എന്‍ആര്‍സിയും നടപ്പാക്കാന്‍ മോദി സര്‍ക്കാറിന് എല്ലാ പിന്തുണയും നല്‍കുന്നതായും ഇവര്‍ കത്തില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates