ഫേസ്ബുക്ക് മെസഞ്ചര്‍ പഴയ ഫോണുകളോട് വിട പറയുന്നു

ഫേസ്ബുക്ക് മെസഞ്ചര്‍ പഴയ ഫോണുകളോട് വിട പറയുന്നു

പഴയ സ്മാര്‍ട്‌ഫോണുകളില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഉടന്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
Published on

പഴയ സ്മാര്‍ട്‌ഫോണുകളില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഉടന്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. വിന്‍ഡോസ് 8.1ന് മുന്‍പ് ഇറങ്ങിയ ഒഎസുകളില്‍ പുതിയ മെസഞ്ചര്‍ പ്രവര്‍ത്തിക്കില്ല. നിലവില്‍ കോടിക്കണക്കിന് ആളുകളാണ് ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നത്. ഇതില്‍ നിരവധി പേര്‍ക്ക് മെസഞ്ചറിന്റെ സേവനം നഷ്ടമാകാനാണ് സാധ്യത.

ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, വിന്‍ഡോസ് എന്നിവയുടെ പഴയ പതിപ്പുകളില്‍ ഇറങ്ങിയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് മെസഞ്ചര്‍ കിട്ടാതെ വരിക. ഇനിമുതല്‍ മെസഞ്ചര്‍ ലഭ്യമാകാത്തവരോട് ഫേസ്ബുക്ക് ഡോട്ട് കോം വഴി ഉപയോഗിക്കാന്‍ പറയുകയാണ് കമ്പനി. 

വോയ്‌സ് അയയ്ക്കാനുള്ള സൗകര്യം, വീഡിയോ കോളിങ്, ഗെയിംസ് എന്നീ സൗകര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടാണ് മെസഞ്ചറിന്റെ പുതിയ വേര്‍ഷന്‍ പുതുക്കിക്കൊണ്ടിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com