

ബംഗളൂരു: ബംഗളൂരു മെട്രോയില്‍ ജീവനക്കാരുടെ സമരം. സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മെട്രൊ റെയില്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ സര്‍വീസുകള്‍ തടസപ്പെട്ടു. രാവിലെ അഞ്ചു മണി മുതല്‍ ബംഗളൂരു നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള മെട്രോ സര്‍വീസുകള്‍ പ്രവര്‍ത്തിച്ചില്ല. മെട്രോ റെയില്‍ ജീവനക്കാരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചത്.
മെട്രോ ജീവനക്കാരായ 35 പേരെയാണ് പൊലീസ് മര്‍ദിച്ചത്. ഇതില്‍ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ നാലു പേരെ പൊലീസ് വിട്ടയച്ചിരുന്നു. ബാക്കിയുള്ള രണ്ടു പേരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമര രംഗത്തിറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates