ബന്ധത്തില്‍ നിന്ന് പിന്‍മാറി; നഗ്നചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്തു; മുന്‍കാമുകന് എതിരെ പരാതിയുമായി യുവതി 

പതിനഞ്ച് വര്‍ഷമായി യുവതി ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞു താമസിക്കുകയാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

അഹമ്മദാബാദ്: തന്റെ നഗ്ന ചിത്രങ്ങള്‍ മുന്‍ കാമുകന്‍ മക്കള്‍ക്ക് അയച്ചുനല്‍കിയെന്ന പരാതിയുമായി യുവതി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. കാറ്ററിങ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മകനും മകള്‍ക്കും മുന്‍ കാമുകന്‍ ചിത്രങ്ങള്‍ അയച്ചുനല്‍കിയെന്നാണ് പരാതി. 

പതിനഞ്ച് വര്‍ഷമായി ഇവര്‍ ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞു താമസിക്കുകയാണ്. ഒന്നര വര്‍ഷം മുന്‍പാണ് ഇവര്‍ മിതേഷ് പര്‍മര്‍ എന്നയാളുമായി അടുപ്പത്തിലായത്. മൂന്നുമാസങ്ങള്‍ക്ക് ശേഷം ബന്ധം അവസാനിപ്പിച്ചു. 

താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയ ഇയാള്‍, ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സ്ത്രീ പരാതിയില്‍ പറയുന്നു. 

ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ് ഇയാള്‍ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുനല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER