

മുംബൈ: മുംബൈയിലെ കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍ സിനിമാ തീയേറ്ററുകള്‍ എന്നിവ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ബലാത്സംഗക്കേസുകള്‍ കൂടുമെന്ന് ബിജെപി നേതാവ് രാജ് പുരോഹിത്.
പാര്‍പ്പിടമേഖലകളില്‍ പ്രവര്‍ത്തിക്കുന്നതല്ലാത്ത കടകള്‍, മാളുകള്‍, തീയേറ്ററുകള്‍, ഭക്ഷണശാലകള്‍ എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ ദിവസം മുഴുവനും തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന കാര്യം കഴിഞ്ഞദിവസമാണ് മഹാരാഷ്ട്ര ടൂറിസം മന്ത്രി ആദിത്യ താക്കറെ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് നടപടിയോട് എതിര്‍പ്പ് അറിയിച്ച് ബിജെപി നേതാവ് രംഗത്തെത്തിയത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി മുംബൈയിലെ രാത്രിജീവിതത്തെ എതിര്‍ത്തു കൊണ്ടിരിക്കുന്നയാളാണ് ഞാന്‍. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല. ഇത് യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കും. കൂടാതെ ഇത് ബലാത്സംഗക്കേസുകളുടെ എണ്ണത്തിലും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും വര്‍ധനയുണ്ടാക്കും രാജ് പുരോഹിത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.
മദ്യസംസ്‌കാരം കൂടുതല്‍ ജനപ്രിയമായാല്‍, ഇത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കും. ആയിരക്കണക്കിന് നിര്‍ഭയ കേസുകള്‍ ഉണ്ടാകും. ഇത്തരം സംസ്‌കാരങ്ങള്‍ ഇന്ത്യക്ക് നല്ലതാണോയെന്ന് അദ്ദേഹം(ഉദ്ധവ് താക്കറേ) ചിന്തിക്കണമെന്നും രാജ് പുരോഹിത് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates