ബലാത്സം​ഗ​ശ്ര​മം ചെറുത്തു: യുവതിയെ മർദിച്ച് അവശയാക്കി നഗ്നയാക്കി ​ഗ്രാ​മ​ത്തി​ലൂ​ടെ ഓ​ടിച്ചു

ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ക​ർ​ന്ന യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.
ബലാത്സം​ഗ​ശ്ര​മം ചെറുത്തു: യുവതിയെ മർദിച്ച് അവശയാക്കി നഗ്നയാക്കി ​ഗ്രാ​മ​ത്തി​ലൂ​ടെ ഓ​ടിച്ചു
Updated on
1 min read

ബ​ധോ​ഹി: ബലാത്സം​ഗ​ശ്ര​മം ചെ​റു​ത്ത യു​വ​തി​യെ യു​വ​തി​യെ അ​ക്ര​മി​ക​ൾ മ​ർ​ദി​ക്കു​ക​യും വ​സ്ത്രം അ​ഴി​പ്പി​ച്ച ശേ​ഷം ന​ഗ്ന​യാ​യി ഓ​ടി​ക്കു​ക​യും ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ധോ​ഹി ജി​ല്ല​യിലെ ഗോ​പി​ഗ​ഞ്ച് എ​ന്ന പ്ര​ദേ​ശ​ത്താ​യി​രു​ന്നു അ​തി​ക്രൂ​ര സം​ഭ​വം നടന്നത്. 

നെ​യ്ത്തു തൊ​ഴി​ൽ ചെ​യ്യു​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​തി​യാ​ണ് അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. യു​വ​തി​യെ ലാ​ൽ ച​ന്ദ്ര​യാ​ദ​വ് എ​ന്ന​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. യുവതി ഇതിനെ പ്രതിരോധിക്കുകയും അക്രമി ഇറങ്ങിപ്പോവുകയും ചെയ്തു. എ​ന്നാ​ൽ പി​ന്നീ​ട് വൈ​കു​ന്നേ​രം മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​മാ​യി തി​രി​കെ എ​ത്തിയ ഇയാൾ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. 

ഇ​വ​ർ യു​വ​തി​യു​ടെ വ​സ്ത്രം അ​ഴി​ച്ചെ​ടു​ത്ത ശേ​ഷം ഗ്രാ​മ​ത്തി​ലൂ​ടെ ന​ഗ്ന​യാ​യി ഓ​ടിച്ചു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചി​ല​ർ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും പി​ന്നീ​ട് ഇ​ത് വൈ​റ​ലാ​കു​ക​യും ചെ​യ്തു. ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ക​ർ​ന്ന യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തിട്ടുണ്ട്. ഇ​തി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റ് മൂ​ന്നു പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com