'ബിജെപി ലൈറ്റ്' ആയി പ്രവര്‍ത്തിയ്ക്കേണ്ട; കോണ്‍ഗ്രസ് 'സീറോ' ആകും- മുന്നറിയിപ്പുമായി ശശി തരൂര്‍

'ബിജെപി ലൈറ്റ്' ആയി പ്രവര്‍ത്തിയ്ക്കേണ്ട; കോണ്‍ഗ്രസ് 'സീറോ' ആകും- മുന്നറിയിപ്പുമായി ശശി തരൂര്‍

'ബിജെപി ലൈറ്റ്' ആയി പ്രവര്‍ത്തിയ്ക്കേണ്ട; കോണ്‍ഗ്രസ് 'സീറോ' ആകും- മുന്നറിയിപ്പുമായി ശശി തരൂര്‍
Published on

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിനെ വിദ്വേഷ ശക്തികള്‍ക്ക് തകര്‍ക്കാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 'ബിജെപി ലൈറ്റ്' ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് ഒരിക്കലും ബിജെപിയുടെ ആശയങ്ങളെ മുന്നോട്ടുവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ദി ബാറ്റ്ല്‍ ഓഫ് ബിലോങ്ങിങ്' എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് തരൂരിന്റെ ശ്രദ്ധേയ മറുപടി. 

തത്ത്വമെന്ന നിലയിലും പ്രവര്‍ത്തന രീതിയെന്ന നിലയിലും ഇപ്പോള്‍ രാജ്യത്തെ മതേതരത്വം അപകടാവസ്ഥയിലാണ്. ഭരിക്കുന്നവര്‍ ഈ വാക്ക് പോലും ഭരണഘടനയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിലര്‍ക്ക് അത്തരം ആശങ്കയുണ്ടെന്നും അത് താന്‍ അംഗീകരിക്കുന്നുവെന്നും എന്നായിരുന്നു 
ശശി തരൂരിന്റെ പ്രതികരണം. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 'ബിജെപി ലൈറ്റ്' ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല, അത് കോണ്‍ഗ്രസ് പാര്‍ട്ടിയെ 'സീറോ' ആക്കി മാറ്റും. ചെറിയ രീതിയില്‍ പോലും ബിജെപിയുടെ ആശയങ്ങളെ കോണ്‍ഗ്രസ്  മുന്നോട്ടു വെയ്ക്കുന്നില്ല.

ബിജെപിയുടെ രൂപവും ആശയവുമല്ല കോണ്‍ഗ്രസ് പാര്‍ട്ടിയുടേത്. യഥാര്‍ഥത്തില്‍ അല്ലാത്ത ഒന്നിന്റെ ചെറിയ പതിപ്പാവാന്‍ കോണ്‍ഗ്രസ് ശ്രമിക്കരുത്. തന്റെ കാഴ്ചപ്പാടില്‍ അത്തരം ശ്രമങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com