ബിജെപി സര്‍ക്കാര്‍ റാം റഹീമിന് നല്‍കിയത് 50 ലക്ഷം; അവരില്‍ നിന്ന് വേറൊന്നും പ്രതീക്ഷിക്കരുത്: സീതാറാം യെച്ചൂരി  

ബിജെപി സര്‍ക്കാര്‍ റാം റഹീമിന് നല്‍കിയത് 50 ലക്ഷം; അവരില്‍ നിന്ന് വേറൊന്നും പ്രതീക്ഷിക്കരുത്: സീതാറാം യെച്ചൂരി  

ഒരു അഭിനവ ആള്‍ദൈവം ഹരിയാനയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. അതിന് കാരണം ബിജെപി നേതാക്കളും ഇയ്യാളും തമ്മിലുള്ള ബന്ധമാണ്
Published on

ഗുര്‍മീത് റാം റഹീം സിങ്ങിനെ വളര്‍ത്തി വലുതാക്കിയതില്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംഭവത്തെ അപലപിച്ച യെച്ചൂരി ജനങ്ങളോട് ശാന്തമാകാന്‍ ആഹ്വാനം ചെയ്തു. കലാപം തടയാന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോടും ഹരിയാന മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു.

ഒരു അഭിനവ ആള്‍ദൈവം ഹരിയാനയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. അതിന് കാരണം ബിജെപി നേതാക്കളും ഇയ്യാളും തമ്മിലുള്ള ബന്ധമാണ്. എല്ലാ ബിജെപി നേതാക്കളും ഈ അഭിനവ ആള്‍ദൈവത്തെ സന്ദര്‍ശിച്ചിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ ഈ ആള്‍ദൈവത്തിന് 50 ലക്ഷം രൂപയാണ് നല്‍കിയത്. മുഖ്യമന്ത്രി ഒപ്പം നിന്ന് ഫോട്ടോയെടുത്തിട്ടുണ്ട്. ശരിയായി കൈകാര്യം ചെയ്യുമെന്ന് നമ്മള്‍ പ്രതീക്ഷിക്കണമോയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com