ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം; പ്രഖ്യാപനം ഏഴ് മണിക്ക്

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് രാത്രി ഏഴ് മണിക്ക് പുറത്തിറക്കും
ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം; പ്രഖ്യാപനം ഏഴ് മണിക്ക്
Updated on
1 min read

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് രാത്രി ഏഴ് മണിക്ക് പുറത്തിറക്കും. ചൊവ്വാഴ്ച രാത്രിയാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്.

ഏതൊക്കെ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസ് അഞ്ച് ഘട്ടങ്ങളായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോഴും ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് പുറത്തിറക്കിയിരുന്നു.

തെരഞ്ഞടുപ്പിന്റെ ചുമതലുയള്ള ജെപി നദ്ദയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ബിജെപിയുടെ തെരഞ്ഞടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടുയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. 275 പട്ടിക തയ്യാറാക്കിയിരുന്നു. അദ്വാനി മത്സരരംഗത്തുണ്ടാകില്ല. പ്രധാനമന്ത്രി മത്സരിക്കുന്ന മണ്ഡലവും ഇന്ന് പ്രഖ്യാപിക്കും. കേരളത്തിലെ സ്ഥാനാര്‍ത്ഥികളെയും ഇന്നറിയാമെന്നാണ് സൂചന

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com