

അഹമ്മദാബാദ്: രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാതെ ബിജെപിക്ക് വോട്ട് ചെയ്ത് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേല. തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിക്കെന്തിന് വോട്ടുചെയ്യണമെന്ന് വഗേല ചോദിച്ചു. അഹമ്മദ് പട്ടേലിന് വോട്ട് ചെയ്യുമെന്ന് ആദ്യം പറഞ്ഞ വഗേല പിന്നീട് ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് പറയാനാകില്ലായെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ജയിക്കാനുള്ള എംഎല്‍എമാര്‍ കൂടെയുണ്ടെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് എന്‍സിപി കാലുമാറി കഴിഞ്ഞ ദിവസം ബിജെപിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞിരുന്നു. ജെഡിയുവിന്റെ വോട്ടും ബിജെപിക്കാണ് ലഭിക്കുക.
ജയിക്കാന്‍ വേണ്ടത് 45 വോട്ടുകളാണ്. നിലവില്‍ കോണ്‍ഗ്രസിന് 44 എംഎല്‍എമാരുടെ വോട്ടുകളാണ് ഉള്ളത്. ബിജെപിയുടെ ചാക്കിട്ടുപിടുത്തം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ഈ എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. ഇന്നലെയാണ് ഇവരെ തിരിച്ച് ഗുജറാത്തിലെത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates