ബിജെപിയില്‍ ചേര്‍ന്നാല്‍ 30 കോടി തരാമെന്ന് സച്ചിന്‍ പൈലറ്റ് വാഗ്ദാനം ചെയ്തു; കോണ്‍ഗ്രസ് എംഎല്‍എ

ബിജെപിയില്‍ ചേര്‍ന്നാല്‍ 30 കോടി രൂപ തരാമെന്ന് വിമത നേതാവ് സച്ചിന്‍ പൈലറ്റ് തനിക്ക് വാഗ്ദാനം നല്‍കിയെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ഗിരിരജ് സിങ് മലിംഗ.
ബിജെപിയില്‍ ചേര്‍ന്നാല്‍ 30 കോടി തരാമെന്ന് സച്ചിന്‍ പൈലറ്റ് വാഗ്ദാനം ചെയ്തു; കോണ്‍ഗ്രസ് എംഎല്‍എ
Updated on: 
1 min read

ജയ്പൂര്‍: ബിജെപിയില്‍ ചേര്‍ന്നാല്‍ 30 കോടി രൂപ തരാമെന്ന് വിമത നേതാവ് സച്ചിന്‍ പൈലറ്റ് തനിക്ക് വാഗ്ദാനം നല്‍കിയെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ഗിരിരജ് സിങ് മലിംഗ. സച്ചിന്‍ പൈലറ്റിന്റെ വീട്ടിലാണ് ചര്‍ച്ചകള്‍ നടന്നതെന്നും ഗൂഢാലോചന താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ അറിയിക്കുകയായിരുന്നു എന്നും ഗിരിരാജ് പറഞ്ഞു.

ബിജെപിയില്‍ ചേര്‍ന്നാല്‍ തന്റെ മണ്ഡലത്തിലെ ജനങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നും അവര്‍ തന്നെപ്പറ്റി എന്തുകരുതുമെന്നും എംഎല്‍എ ചോദിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് അഞ്ച് എംഎല്‍എമാരോടൊപ്പം ഗിരിരാജ് സിങ് ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അതേസമയം, ഗൂഢാലോചനയ്ക്ക് തെളിവുണ്ടോ എന്ന ചോദ്യത്തിന്, തന്റെ കയ്യില്‍ ഓഡിയോ ക്ലിപ്പുകള്‍ ഒന്നുമില്ല എന്നായിരുന്നു ഗിരിരാജ് സിങിന്റെ മറുപടി. ഗഹ്‌ലോട്ട് സര്‍ക്കാരിനെതിയാലുള്ള ഗൂഢാലോചന കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ ആരംഭിച്ചതാണെന്നും എംഎല്‍എ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER