ന്യൂഡൽഹി: എൻഡിഎ സർക്കാർ പ്രതിജ്ഞ ചെയ്ത് 17–ാം ലോക്സഭയുടെ അധികാരമേൽക്കുന്നതിന് തൊട്ടുമുൻപ് ബിജെപിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബിജെപി ഡൽഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. വൈബ്സൈറ്റ് തുറന്നപ്പോള്‍ ബീഫ് വിഭവങ്ങളുടെ ചിത്രവും ബീഫിന്റെ ചരിത്രവുമാണ് കണ്ടത്.
ബീഫ് പാകം ചെയ്യുന്നതെങ്ങനെ എന്നതടക്കമുള്ള കാര്യങ്ങൾ ഹാക്കർമാർ വെബ്സൈറ്റിൽ എഴുതിച്ചേർത്തു. ഹാക്ക്ഡ് ബൈ Shadow_V1P3R എന്നും കുറിച്ചിരുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെ ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് രണ്ട് മണിക്കൂറിനുള്ളിൽ ബിജെപി ഐടി വിഭാഗം തിരിച്ചുപിടിച്ചു. ഒൻപത് മണിയോടെ സൈറ്റ് പൂർവ്വാവസ്ഥയിൽ ലഭ്യമായിത്തുടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates