

ഇറ്റാനഗര്‍: ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ചൈന. 150 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ ബ്രഹ്മപുത്ര നദി എത്തിയത് ഇന്ത്യയില്‍ പ്രളയത്തിന് കാരണമായേക്കും എന്നാണ് ചൈനയുടെ മുന്നറിയിപ്പ്.
ചൈനയില്‍ തുടരുന്ന കനത്ത മഴയാണ് ബ്രഹ്മപുത്രയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിപ്പിക്കുന്നത്. ചൈനയിലെ വിവിധ അണക്കെട്ടുകളില്‍ നിന്നുമായി 9020 ക്യുമെസ് ജലം നദിയിലേക്ക് ഒഴുക്കിവിട്ടതായി ചൈനീസ് വൃത്തങ്ങള്‍ അറിയിച്ചു.
അരുണാചല്‍ പ്രദേശിനെ പ്രളയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ചൈന നല്‍കിയതായി എംപി നിനോങ് എറിങ് പറയുന്നു. എന്നാല്‍ ചൈന നല്‍കിയ വിവരങ്ങള്‍ പരിശോധിച്ചുവെന്നും, ഇന്ത്യയ്ക്ക് ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും കേന്ദ്ര ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. പ്രളയം ചൈനയെ ബാധിക്കുമെങ്കിലും അരുണാചല്‍ പ്രദേശിലേക്ക് എത്തില്ലെന്നുമാണ് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates