ഭഗത് സിംഗിന്റെ പിസ്റ്റള്‍ ഇനിമുതല്‍ ബിഎസ്എഫ് മ്യൂസിയത്തില്‍ സൂക്ഷിക്കും

ഭഗത് സിംഗിന്റെ പിസ്റ്റള്‍ ഇനിമുതല്‍ ബിഎസ്എഫ് മ്യൂസിയത്തില്‍ സൂക്ഷിക്കും

ലാഹോര്‍ ഗൂഡാലോചന കേസില്‍ അറസ്റ്റിലായ ഭഗത് സിംഗ്,രാജ്ഗുരു,സുഖ്‌ദേവ് എന്നിവരെ  ബ്രിട്ടീഷ്‌ ഭരണകൂടം തൂക്കിലേറ്റിയിട്ട് ഇന്നേക്ക് 86 വര്‍ഷങ്ങള്‍ പിന്നിടുകയാണ്
Published on

 ധീരദേശാഭിമാനിയും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന താരകവുമായ ഭഗത് സിംഗിന്റെ പിസ്റ്റള്‍ ഇനിമുതല്‍ ബിഎസ്എഫിന്റെ പുതിയ ആയുധ
മ്യൂസിയത്തില്‍ സൂക്ഷിക്കും. ബ്രിട്ടീഷ് പൊലീസ് ഓഫിസര്‍ ജോണ്‍ സൗണ്ടേഴ്‌സിനെ വധിക്കാന്‍ ഭഗത് ഉപയോഗിച്ച പിസ്റ്റളാണ് മ്യൂസിയത്തില്‍ സൂക്ഷിക്കുക. 1928ലാണ് ഭഗത് സിംഗ് സൗണ്ടേഴ്‌സിനെ കൊലപ്പെടുത്തിയത്. ഇപ്പോള്‍ പിസ്റ്റള്‍ സൂക്ഷിച്ചിരിക്കുന്നത് സിഎസ്ഡബ്ല്യുടിയുടെ പഴയ മ്യൂസിയത്തിലാണ്. 1969ലാണ് പിസ്റ്റള്‍ സിഎസ്ഡബ്ല്യുടി ഏറ്റെടുക്കുന്നത്. 

ലാഹോര്‍ ഗൂഡാലോചന കേസില്‍ അറസ്റ്റിലായ ഭഗത് സിംഗ്,രാജ്ഗുരു,സുഖ്‌ദേവ് എന്നിവരെ  ബ്രിട്ടീഷ്‌ ഭരണകൂടം തൂക്കിലേറ്റിയിട്ട് ഇന്നേക്ക് 86 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com