ഭര്‍ത്താവിനെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ചു; ദുര്‍ഗന്ധം സഹിക്കവയ്യാതെ യുവതി പൊലീസിനെ വിളിച്ചറിയിച്ചു

മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് യുവതി പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു
ഭര്‍ത്താവിനെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ചു; ദുര്‍ഗന്ധം സഹിക്കവയ്യാതെ യുവതി പൊലീസിനെ വിളിച്ചറിയിച്ചു
Updated on: 
1 min read

ജയ്പൂര്‍: കൊലപ്പെടുത്തിയ ശേഷം യുവതി ഭര്‍ത്താവിന്റെ മൃതദേഹം 28 മണിക്കൂര്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് യുവതി പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. രാജസ്ഥാനിലെ ചുരു ജില്ലയിലെ സങ്കദ്താല്‍ ഗ്രാമത്തിലായിരുന്നു സംഭവം. 

മൂത്തസഹോദരനാണ് ഇയാളുടെ മൃതദേഹം കട്ടിലിനടിയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി യുവതിയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെ യുവതി ഭര്‍ത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നെന്ന് ജേഷ്ഠന്‍ പരാതിയില്‍ പറയുന്നു.

നിര്‍മ്മല്‍ സിങും ഭാര്യയും തമ്മില്‍ വഴക്കിടല്‍ പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി യുവതിയെ ഇയാള്‍ മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചു. ഭര്‍ത്താവിനെ കഴുത്തില്‍ കയറിട്ട് മുറുക്കി കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഇവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER