ഭാര്യമാരുമായുള്ള ലൈംഗികബന്ധം തത്സമയം, വിഡിയോ പങ്കിട്ട് 24 കാരന്‍; പിന്നാലെ അറസ്റ്റ് 

ദൃശ്യങ്ങള്‍ വിവിധ ആപ്പുകളില്‍ പങ്കുവച്ച് പണം നേടുകയായിരുന്നു യുവാവ്
ഭാര്യമാരുമായുള്ള ലൈംഗികബന്ധം തത്സമയം, വിഡിയോ പങ്കിട്ട് 24 കാരന്‍; പിന്നാലെ അറസ്റ്റ് 
Updated on
1 min read

ഭോപ്പാല്‍: ഭാര്യമാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ തത്സമയം പുറത്തുവിട്ട 24കാരന്‍ അറസ്റ്റില്‍. ദൃശ്യങ്ങള്‍ വിവിധ ആപ്പുകളില്‍ പങ്കുവച്ച് പണം നേടുകയായിരുന്നു ഇയാള്‍. ഇത്തരത്തില്‍ ലക്ഷങ്ങള്‍ നേടിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. രണ്ടാം ഭാര്യയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളെങ്കിലും സാങ്കേതിക കാര്യങ്ങള്‍ വശത്താക്കിയ യുവാവ് നിരവധി ഡേറ്റിങ്ങ് ആപ്പുകളില്‍ ആക്ടീവ് ആയിരുന്നു. ഇത്തരം ആപ്പുകളില്‍ നിന്ന് പണം നേടാനുള്ള വഴിയും യുവാവ് കണ്ടെത്തിയിരുന്നു. ആപ്പില്‍ പോസ്റ്റ് ചെയ്യുന്ന പ്രൊഫൈല്‍ പിക്ചര്‍ ലൈക്ക് ചെയ്യുന്ന ആളുകള്‍ക്ക് മെസേജ് അയച്ചാണ് യുവാവ് തത്സമയ ഷോയ്ക്ക് ആളെക്കൂട്ടിയിരുന്നത്. 

ഡെമോ കാണിക്കാന്‍ 100 രൂപ മുതല്‍ 500, 700, 1000രൂപ നിരക്കിലാണ് വിഡിയോയ്ക്ക് പണം ഈടാക്കിയിരുന്നത്. ഒരു അക്കൗണ്ടില്‍ നിന്നുതന്നെ ആറ് ലക്ഷം രൂപയോളം ഇയാള്‍ നേടിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രതിദിനം 3,000 മുതല്‍ 4000 രൂപവരെ ലഭിക്കുമായിരുന്നു. അതേസമയം വിഡിയോ കണ്ട ആളുകളെ കണ്ടെത്തുക ദുഷ്‌കരമാണെന്നും പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com