മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു;  വയോധികയെ നടുറോഡിലിട്ട് തല്ലിച്ചതച്ചു; കസേര കൊണ്ട് തലയ്ക്കടിച്ചു; അറസ്റ്റ്; വീഡിയോ

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു;  വയോധികയെ നടുറോഡിലിട്ട് തല്ലിച്ചതച്ചു; കസേര കൊണ്ട് തലയ്ക്കടിച്ചു; അറസ്റ്റ്; വീഡിയോ
Updated on
1 min read

ന്യൂഡല്‍ഹി: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ കവി നഗറില്‍ സെപ്റ്റംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം.

വയോധികയെ അയല്‍വാസി ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയായ സുനില്‍ ചൗധരിയെ പൊലീസ് പിടികൂടിയത്. വയോധികയെ ആളുകള്‍ നോക്കിനില്‍ക്കെ നിരത്തിലിട്ട് കസേരയെടുത്ത് സുനില്‍ ചൗധരി ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവത്തിന് പിന്നാലെ ഇയാള്‍ക്കെതിരെ വയോധികയുടെ മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വയോധികയെ അക്രമിച്ചത് അയല്‍വാസിയാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ നേരത്തെ വിവിധ കാര്യങ്ങളില്‍ തര്‍ക്കമുണ്ടായിരുന്നതായും പൊലിസ് പറഞ്ഞു. പരാതി ലഭിച്ച ഉടനെ തന്നെ വയോധികയ്ക്ക് ചികിത്സ ഉറപ്പാക്കിയതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com