മദ്യലഹരിയില്‍ ഓടിച്ച ട്രാക്ടര്‍ പാഞ്ഞുകയറി; രണ്ട് മരണം (വീഡിയോ)

അമിത വഗത്തില്‍ പാഞ്ഞെത്തിയ ട്രാക്ടര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു.
മദ്യലഹരിയില്‍ ഓടിച്ച ട്രാക്ടര്‍ പാഞ്ഞുകയറി; രണ്ട് മരണം (വീഡിയോ)
Updated on: 
1 min read

അമിത വഗത്തില്‍ പാഞ്ഞെത്തിയ ട്രാക്ടര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു. ഹരിയാനയിലെ ചാര്‍ക്കി ദാദ്രിയിലാണ് സംഭവം നടന്നത്. മീഡിയനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടര്‍ റോഡരികിലെ കടയുടെ സമീപത്ത് നിന്ന മൂന്നു പേരെ ഇടിക്കുകയായിരുന്നു. രണ്ടു പേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

റോഡില്‍ നിന്ന് ഏറെ മാറിയായിരുന്നു മൂന്നു പേരും നിന്നത്. രണ്ടു പേര്‍ റോഡിന് സമീപത്തു കൂടി നടക്കുകയും ഒരാള്‍ കടയുടെ മുന്നില്‍ നില്‍ക്കുകയുമായിരുന്നു. ഓടി മാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ട്രാക്ടര്‍ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER