മധ്യപ്രദേശിൽ ജലവിഭവമന്ത്രിക്കും കോവിഡ് ;  ഭാര്യയ്ക്കും രോ​ഗബാധ

അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുളള എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി ട്വീറ്റില്‍ ആവശ്യപ്പെട്ടു
മധ്യപ്രദേശിൽ ജലവിഭവമന്ത്രിക്കും കോവിഡ് ;  ഭാര്യയ്ക്കും രോ​ഗബാധ
Updated on: 
1 min read

ഭോപ്പാല്‍: മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പിന്നാലെ  മധ്യപ്രദേശിലെ ജലവിഭവ വകുപ്പ് മന്ത്രി തുൾസി സിലാവത്തിനും കോവിഡ് സ്ഥിരീകരിച്ചു.  മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മന്ത്രിയുടെ ഭാര്യയ്ക്കും രോ​ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുളള എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി ട്വീറ്റില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന് കോവിഡ് 19 സ്ഥിരീകരിച്ചത്. 

ചൊവ്വാഴ്ച ആശുപത്രിയില്‍ നിന്ന് വെര്‍ച്വല്‍ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പങ്കെടുത്തിരുന്നു. നേരത്തെ മധ്യപ്രദേശിലെ മറ്റൊരു ക്യാബിനറ്റ് മന്ത്രി അരവിന്ദ് ബദോരിയയ‌്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
sc on bank responsibility digital fraud
X

FOLLOW US

ON GOOGLE DISCOVER