മനോഹർ പരീക്കറിന്റെ സംസ്കാരചടങ്ങുകൾ ഇന്ന് 

അന്ത്യോപചാരമർപ്പിക്കാൻ പ്ര​ധാ​ന​മ​ന്ത്രി​യും മ​റ്റ് കേ​ന്ദ്ര മ​ന്ത്രി​മാ​രും ഇന്ന് പ​നാ​ജി​യി​ലെ​ത്തും.
മനോഹർ പരീക്കറിന്റെ സംസ്കാരചടങ്ങുകൾ ഇന്ന് 
Updated on
1 min read

പ​നാ​ജി: അ​ന്ത​രി​ച്ച ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റി​ന്‍റെ സം​സ്കാ​രം ഇ​ന്നു പനാജിയിൽ വെച്ച് ന​ട​ക്കും. പൊതുദർശനത്തിന് ശേഷം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആണ്പ ച​ട​ങ്ങു​ക​ൾ. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​തി​ന് ശേ​ഷ​മാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.

അന്ത്യോപചാരമർപ്പിക്കാൻ പ്ര​ധാ​ന​മ​ന്ത്രി​യും മ​റ്റ് കേ​ന്ദ്ര മ​ന്ത്രി​മാ​രും ഇന്ന് പ​നാ​ജി​യി​ലെ​ത്തും. പ​രീ​ക്ക​റു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​കൂ​ടി​യാ​യി​രു​ന്ന പ​രീ​ക്ക​ർ അ​ന്ത​രി​ച്ച​ത്. പ​നാ​ജി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു പ​രീ​ക്ക​ർ ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com