മറ്റു പുരുഷന്‍മാരുമായി  ബന്ധമെന്ന് സംശയം; സ്വവര്‍ഗാനുരാഗിയെ പങ്കാളി വെടിവെച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ സ്വവര്‍ഗാനുരാഗി പങ്കാളിയെ വെടിവെച്ചുകൊന്നു
മറ്റു പുരുഷന്‍മാരുമായി  ബന്ധമെന്ന് സംശയം; സ്വവര്‍ഗാനുരാഗിയെ പങ്കാളി വെടിവെച്ചുകൊന്നു
Updated on
1 min read

വാരണാസി: ഉത്തര്‍പ്രദേശില്‍ സ്വവര്‍ഗാനുരാഗി പങ്കാളിയെ വെടിവെച്ചുകൊന്നു. വിശ്വാസക്കുറവ് മൂലമാണ് കൊലപ്പെടുത്തിയത്. വാരണാസിയിലാണ് സംഭവം. മുഗള്‍സരായി സ്വദേശി അങ്കിതിനെ (25) യാണ് പങ്കാളി വെടിവെച്ചത്. സംഭവത്തില്‍ അങ്കിതിന്റെ പങ്കാളി ശ്രാവണ്‍ കുമാര്‍ ഗുപ്തയെ മുഗള്‍സരായി പോലീസ് അറസ്റ്റ് ചെയ്തു.

അങ്കിതിന് മറ്റു പുരുഷന്മാരുമായും സ്ത്രീകളുമായും ബന്ധമുണ്ടെന്ന സംശയമാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അങ്കിത് മറ്റു സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള സുഹൃത്തുക്കളുമായി ഇടപെടുന്ന ദൃശ്യങ്ങള്‍ കണ്ടതോടെ ശ്രാവണ്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 26ന് അങ്കിതിനെ വിജനമായ സ്ഥലത്തെത്തിച്ച്  വെടിവെച്ചു കൊല്ലുകയായിരുന്നു.

തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ശ്രാവണിനെ യൂറോപ്യന്‍ കോളനിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവശേഷം, ശ്രാവണ്‍ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച തോക്ക് റെയില്‍വേ ട്രാക്കില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com